വടകരയിൽ ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ അതിവേഗത്തിലെത്തിയ ജീപ്പ് ഇടിച്ച് തെറിപ്പിച്ചു; ഹോട്ടല്‍ തൊഴിലാളിയായിരുന്ന വീട്ടമ്മക്ക് ദാരുണാന്ത്യം
കോഴിക്കോട് ഥാർ ജീപ്പ് ഇടിച്ച് വീട്ടമ്മ മരിച്ചു. പുറമേരി സ്വദേശി ശാന്ത ( 60 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.എടച്ചേരി തലായിയില്‍ വച്ച് ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ ജീപ്പ് വന്നിടിക്കുകയായിരുന്നു. ഹോട്ടല്‍ തൊഴിലാളിയായിരുന്നു ശാന്ത. റോഡ് മുറിച്ച്കടക്കുന്നതിനിടെ അതിവേഗത്തിലെത്തിയ ജീപ്പ് ശാന്തയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ ശാന്ത സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. പുലർച്ചെ 6.15 നായിരുന്നു അപകടം. മൃതദ്ദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് തുടർ നടപടി സ്വീകരിച്ച് വരികയാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
