കിണറ്റില്‍ വീണ മൂന്നുവയസുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന് ദാരുണാന്ത്യം
വടക്കാഞ്ചേരി: കിണറ്റില്‍ വീണ മൂന്നുവയസുകാരനെ രക്ഷിക്കാനിറങ്ങിയ അച്ഛന് ദാരുണാന്ത്യം. മരിച്ചത് വാരിയത്ത് വീട്ടിലെ വിഷ്ണുവാണ്.ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ ആയിരുന്നു. അരുഷ് വീടിനു സമീപം നിന്ന് കളിച്ചു കൊണ്ടിരിക്കുകയിരുന്നു അതിനിടയില്‍ കാല്‍ തെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കുഞ്ഞ് കിണറ്റില്‍ വീണതറിഞ്ഞ വിഷ്ണു രക്ഷിക്കാനായി കിണറ്റിലേക്ക് ചാടുകയായിരുന്നു. ഇതിനിടയില്‍ ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസി കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി.
ഇതിനിടയില്‍ വടക്കാഞ്ചേരി അഗ്നിരക്ഷാസേനയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ കുട്ടിയെ രക്ഷപ്പെടുത്തിയ വിവരം അറിഞ്ഞ് അവർ മടങ്ങാൻ തുടങ്ങവെയാണ് കുട്ടിയുടെ അച്ഛൻ വിഷ്ണുവിനെ കാണാനില്ലെന്നും കിണറ്റിലേക്ക് ചാടിയിട്ടുണ്ടാകും എന്ന സംശയം ഉണ്ടാകുകയും. തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലില്‍ വിഷ്ണിവിനെ കിണറ്റിലെ ചേറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ വടക്കാഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടി നിലവില്‍ അപകടാവസ്ഥ തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്.
