രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ ഇന്ന് നടക്കും.

കേരളത്തിലെത്തിയ രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ ഇന്ന് നടക്കും. രാവിലെ ഏഴ് മണിക്ക് കാസര്‍ഗോഡ് നിന്നാണ് ട്രയല്‍ റണ്‍ തുടങ്ങുക. ഇന്നലെ വൈകിട്ട് 4.05 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ട്രെയിന്‍ രാത്രി പതിനൊന്ന് അന്‍പത്തിയാഞ്ചോടെ കാസര്‍ഗോഡ് എത്തി. ഏഴ് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരത്ത് നിന്നും ഇന്ന് വൈകിട്ട് 4.05 ന് ട്രെയിന്‍ മൂന്നാം ട്രയല്‍ റണ്ണിനായി കാസര്‍ഗോഡേക്ക് പുറപ്പെടും. ഇതോടെ ട്രയല്‍ റണ്‍ പൂര്‍ത്തിയാവും.