“ഒരു പെണ്‍കുട്ടി മല്‍സരിക്കാൻ നില്ക്കുമ്ബോഴാണോ ഇത്തരം പ്രശ്നങ്ങൾ; വൈഷ്ണയെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി
തദ്ദേശതെരഞ്ഞെടുപ്പില്‍ മുട്ടടയിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ ഹൈക്കോടതിയുടെ വിമർശനം.വൈഷ്ണയുടെ പേര് വോട്ടർപട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരാള്‍ മത്സരിക്കാൻ ഇറങ്ങിയതാണ്, സ്ഥാനാർത്ഥിത്വവും പ്രഖ്യാപിച്ചു, രാഷ്ട്രീയ കാരണത്താല്‍ അവരെ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.
വെഷ്ണയെ വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും ഹൈക്കോടതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചു. നടപടിയെടുക്കാൻ തയ്യാറായില്ലെങ്കില്‍ അസാധാരണ അധികാരം പ്രയോഗിക്കുമെന്നും ഹൈക്കോടതി പറഞ്ഞു. ഒരു പെണ്‍കുട്ടി മല്‍സരിക്കാൻ നില്ക്കുമ്ബോഴാണോ ഇത്തരം പ്രശ്നങ്ങളെന്ന് കോടതി ചോദിച്ചു. സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും കോടതി കീട്ടിചേർത്തു.
വൈഷ്ണ നല്കിയ രേഖയില്‍ വീട്ടുനമ്ബർ തെറ്റാണ് എന്ന് ചൂണ്ടികാണിച്ചാണ് സിപിഐഎം പ്രവർത്തകനായ ധനേഷ് കോർപറേഷൻ തിരഞ്ഞെടുപ്പ് ചുമതലയുള്ള അഡിഷനല്‍ സെക്രട്ടറിക്കു പരാതി നല്‍കിയത്. പരാതിയെ തുടർന്ന് വോട്ടർ പട്ടികയില്‍ നിന്ന് വൈഷ്ണയുടെ പേര് വെട്ടുകയും ഈ കാരണത്താല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പ്രതിസന്ധയിലാവുകയും ചെയ്തിരുന്നു.
