വിളപ്പില്‍ശാലയില്‍ ചികിത്സ നിഷേധം; ബിസ്മീറിന്റെ മരണത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്കി കുടുംബം
തിരുവനന്തപുരം: വിളപ്പില്‍ശാലയിലെ ചികിത്സാ നിഷേധവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് മരിച്ച ബിസ്മീറിന്റെ കുടുംബം പരാതി നല്കി.സംഭവത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന ആവശ്യവുമായാണ് പരാതി. ബിസ്മീറിന്റെ ഭാര്യ ജാസ്മിനാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. നേരത്തെ മുഖ്യമന്ത്രിക്കും കുടുംബം പരാതി നല്‍കിയിരുന്നു.
ജനുവരി 19നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊല്ലംകൊണം സ്വദേശി ബിസ്മീറിനെ ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേയാണ് ബിസ്മീര്‍ മരിച്ചത്. ചികിത്സ നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. നിലവില്‍ സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
