Latestകേരളം

രണ്ട് റൂട്ടുകളില്‍ സര്‍വീസ് അവസാനിപ്പിച്ച്‌ വന്ദേഭാരത്

യാത്രക്കാരില്ലാത്തതിനാല്‍ രണ്ട് റൂട്ടുകളില്‍ സര്‍വീസ് അവസാനിപ്പിച്ച്‌ വന്ദേഭാരത് ട്രെയിനുകള്‍. ഇന്ത്യയിലെ ആദ്യ സർവീസുകളായ ഉദയ്‌പൂർ – ജയ്‌പൂർ, ഉദയ്‌പൂർ – ആഗ്ര സർവീസുകളാണ് അവസാനിപ്പിച്ചത്.ഉദയ്പൂർ സിറ്റിയില്‍ നിന്ന് സർവീസ് നടത്തുന്ന രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഈ ആഴ്ച സര്‍വീസ് അവസാനിപ്പിക്കുമെന്ന് നോർത്ത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു.

ട്രെയിൻ നമ്പർ 20981/82 (ഉദയ്പൂർ സിറ്റി-ആഗ്ര കാന്റ്-ഉദയ്പൂർ സിറ്റി) ഫെബ്രുവരി 15 ന് സർവീസ് നിർത്തും. ട്രെയിൻ നമ്പർ 20979/80 (ഉദയ്പൂർ സിറ്റി-ജയ്പൂർ-ഉദയ്പൂർ സിറ്റി) ഫെബ്രുവരി 14 നും സര്‍വീസ് അവസാനിപ്പിക്കും. സര്‍വീസ് നിര്‍ത്താനുള്ള കാരണം റെയില്‍വേ വ്യക്തമാക്കിയിട്ടില്ല. പുതുക്കിയ റൂട്ടുകളുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. ഈ റൂട്ടുകളില്‍ ആവശ്യത്തിന് യാത്രക്കാരില്ലാത്തതാണ് റെയില്‍വേയുടെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് ഇട്ടിരിക്കുകയാണ് കേരളത്തിലെ വന്ദേഭാരത് സര്‍വീസുകള്‍. 82 വന്ദേഭാരത്‌ വണ്ടികളില്‍ യാത്രക്കാരുടെ എണ്ണത്തിലും ഒക്കുപ്പൻസിയിലും കേരളത്തിലെ മൂന്ന്‌ വണ്ടികളാണ് മുന്നില്‍. 200 ശതമാനമാണ് ഇവയിലെ ഒക്കുപ്പന്‍സി. ആകെയുള്ള വന്ദേഭാരത് സര്‍വീസുകളെടുത്താല്‍ പകുതിയോളം ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണവും ഒക്കുപ്പൻസിയും കുറവാണ്. മുപ്പതിലധികം വന്ദേഭാരതുകളില്‍ സീറ്റുകള്‍ കാലിയാണെന്നാണ് റിപ്പോര്‍ട്ട്.