കേരളത്തിന് മൂന്നാം വന്ദേ ഭാരത്; ജൂലൈ 31 മുതൽ സ‍ർവീസ്

കേരളത്തിന് വന്ദേ ഭാരത് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളം – ബെംഗളൂരു റൂട്ടിൽ ഓഗസ്റ്റ് 26 വരെ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ഈ മാസം 31 മുതൽ സർവീസ് ആരംഭിക്കും. ആഴ്ചയിൽ മൂന്നു ദിവസം വീതമാണ് എറണാകുളം – ബെംഗളൂരു, ബെംഗളൂരു – എറണാകുളം റൂട്ടിൽ വന്ദേ ഭാരത് സർവീസ് നടത്തുക. മൊത്തം 12 ട്രിപ്പുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.

എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് റേക്കാണ് എറണാകുളം – ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുക. എറണാകുളം – ബെംഗളൂരു റൂട്ടിൽ ജൂലൈ 31 മുതൽ ഓഗസ്റ്റ് 25 വരെയാണ് ട്രെയിൻ സർവീസ് നടത്തുക. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ്. ഈ ദിവസങ്ങളിൽ എറണാകുളം സൗത്ത് സ്റ്റേഷനിൽനിന്ന് ഉച്ചയ്ക്ക് 12:50ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10 മണിക്ക് ബെംഗളൂരു കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.