Latestകേരളം

എറണാകുളം-കെഎസ്‌ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നാളെ ഫ്ലാഗ് ഓഫ് ചെയ്യും

എറണാകുളം-കെഎസ്‌ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ഉദ്ഘാടനത്തിനായുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി.പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വാരാണസിയില്‍ നിന്ന് ഓണ്‍ലൈനായി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.

നാളെ രാവിലെ 8 മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഇതിനായുള്ള പ്രത്യേക വേദി ഒരുക്കുന്നുണ്ട്.

ട്രെയിനിന്റെ ട്രയല്‍ റണ്‍ ബെംഗളൂരു-എറണാകുളം റൂട്ടില്‍ വിജയകരമായി പൂർത്തിയാക്കി. 8 കോച്ചുകളുള്ള റേക്കാണ് ട്രയല്‍ റണ്‍ നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1:30 ഓടെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ എത്തിയ ട്രെയിൻ 2:30ന് തിരികെ പുറപ്പെട്ടു. ഇത് ഇന്ന് വൈകിട്ട് വീണ്ടും എറണാകുളത്ത് എത്തിക്കും.

ഉദ്ഘാടന സ്പെഷല്‍ ട്രെയിനായി നാളെ രാവിലെ 8ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വന്ദേഭാരത് തൃശൂരില്‍ 9 മണിക്കും പാലക്കാട് ജങ്ഷനില്‍ 10:50നും എത്തും. വൈകിട്ട് 5:50ന് ട്രെയിൻ ബെംഗളൂരുവില്‍ എത്തിച്ചേരും.