ബെംഗളൂരു-എറണാകുളം വന്ദേഭാരതിന്റെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു
ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സർവീസ് ആരംഭിക്കാൻ ഇനി ദിവസങ്ങള്‍ മാത്രം.നവംബർ 11നാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത് സർവീസ് ആരംഭിക്കുന്നത്. ട്രെയിന്റെ ടിക്കറ്റ് നിരക്ക് റയില്‍വെ പുറത്തുവിട്ടു. ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഓണ്‍ലൈൻ ബുക്കിംഗ് ഇനിയും ആരംഭിച്ചിട്ടില്ല.
ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ചെയർകാറില്‍ (CC)1095രൂപയാണ് ചാർജ്ജ്. എക്സിക്യൂട്ടീവ് ചെയർകാറില്‍ (EC) 2289 രൂപയുമാണ് പുതിയ നിരക്ക്. ഭക്ഷണം, റിസർവേഷൻ ചാർജ്, അഞ്ചു ശതമാനം ജിഎസ്ടി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നില്ല. കഴിഞ്ഞ വർഷം ഓടിയ സ്പെഷ്യല്‍ വന്ദേഭാരതില്‍ ഇതേ റൂട്ടില്‍ ചെയർകാറിന് 1465 രൂപയും എക്സിക്യൂട്ടീവിന് 2945 രൂപയുമായിരുന്നു – അതിനാല്‍ പുതിയ നിരക്ക് യാത്രക്കാർക്ക് കനത്ത ആശ്വാസമാണ്.
638 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റില്‍ പിന്നിടും. ഒൻപത് സ്റ്റേഷനുകളില്‍ മാത്രം സ്റ്റോപ്പ്. ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും സർവീസ് ലഭ്യമാകും.
