വന്യജീവി വാരാഘോഷം: ഒക്ടോബര്‍ 02 മുതല്‍ 08 വരെ പ്രവേശനം സൗജന്യം
വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2 മുതല്‍ 8 വരെ സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം.ദേശീയ ഉദ്യാനങ്ങള്‍, ടൈഗർ റിസർവുകള്‍ എന്നിവിടങ്ങളിലും പ്രവേശനം സൗജന്യമാണ്. വാരാഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങളില്‍ വിജയിക്കുന്നവർക്കും അവരുടെ അടുത്ത ബന്ധുക്കള്‍ക്കും (പരമാവധി അഞ്ച് പേർ) ഒക്ടോബർ 8 മുതല്‍ ഒരു വർഷത്തേക്ക് സംസ്ഥാനത്തെ എല്ലാ സംരക്ഷിത മേഖലകളിലും സൗജന്യ പ്രവേശനം അനുവദിക്കും
