ശാരീരികാസ്വാസ്ഥ്യം, നടി നവ്യാ നായർ ആശുപത്രിയിൽ

കോഴിക്കോട് | ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് നടി നവ്യാ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നവ്യയുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തന്റെ പുതിയ ചിത്രമായ ജാനകി ജാനേയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരിയിലേക്കുള്ള യാത്രക്ക് ഇടെയാണ് നവ്യക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. ഭക്ഷ്യ വിഷബാധ ആണെന്നാണ് സംശയിക്കുന്നത്.