വീണ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്രമന്ത്രി

ദില്ലി : സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്- കേന്ദ്രമന്ത്രി കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് വിവാദം കനക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി കത്ത് നൽകിയെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയെ കാണാനാകാതെ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് രാവിലെ കേരളത്തിൽ തിരിച്ചെത്തിയിരുന്നു.

യുഡിഎഫ് എംപിമാരും ജെപി നദ്ദയുമായി ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ച നടന്നില്ല. എംപിമാർ ചേംബറിലെത്തിയെങ്കിലും മന്ത്രി സഭയിലായതിനാൽ കാണാനായില്ല. പിന്നീട് കാണാൻ ശ്രമിക്കുമെന്ന് എംപിമാർ അറിയിച്ചു. കേരളത്തിന്റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസ് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തും.എംയി സ് അടക്കം വിഷയങ്ങൾ ചർച്ചയാകുമെന്നാണ് വിവരം.