ഡോക്ടര്‍ നിയമനത്തിന് പണം വാങ്ങിയെന്ന പരാതി വസ്തുതാവിരുദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്.

എന്‍എച്ച്എം ഡോക്ടര്‍ നിയമനത്തിന് പണം വാങ്ങിയെന്ന പരാതി വസ്തുതാവിരുദ്ധമെന്ന് മന്ത്രി വീണാ ജോര്‍ജ്.ആരോപണ വിധേയനോട് വിശദീകരണം തേടി. തന്റെ ഓഫിസും സ്റ്റാഫ് അംഗവും പൊലീസില്‍ പരാതി നല്‍കി. ഡിജിപിക്കാണ് പരാതി നൽകിയത്. പേഴ്‌സണൽ അസിസ്റ്റന്റ് അഖില്‍ മാത്യു തന്റെ ബന്ധുവല്ല. ആര്‍ക്കും ഒരു ആശങ്കയും വേണ്ടെന്ന് മന്ത്രി പറഞ്ഞു.

പൊലീസ് ശാസ്ത്രീയമായി അന്വേഷിക്കും. കുറ്റം ചെയ്താല്‍ കര്‍ശനനടപടി. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്. എല്ലാ കാര്യങ്ങളും സർക്കാർ അഴിമതി രഹിതമായി തന്നെ പരിഹരിക്കും.