കുതിച്ചുയർന്ന് പഴം, പച്ചക്കറി വില.
കൊച്ചി: മൺസൂൺ എത്തിയതോടെ കുതിച്ചുയർന്ന് പഴം, പച്ചക്കറി വില.
അയൽ സംസ്ഥാനങ്ങളിൽ പച്ചക്കറി, പഴം ഉത്പാദനം കുറഞ്ഞതോടെ സംസ്ഥാനത്തേക്ക് വരവ് കുറഞ്ഞതാണ് വില ഉയരാനുള്ള പ്രധാന കാരണം. വേനൽ ശക്തമായതോടെ കൃഷി നശിച്ചതും, മഴ നേരത്തെ എത്തിയതും വിലയെ ബാധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്കാണ് വില ഇത്രയധികം വർധിച്ചത്.സവാള, ഉള്ളി, തക്കാളി,കിഴങ്ങ്, വെള്ളരിക്ക, പാവക്ക,വെണ്ടയ്ക്ക തുടങ്ങി സാധാരണക്കാർ സ്ഥിരമായി ഉപയോഗിക്കുന്ന ഇനങ്ങൾക്കെല്ലാം വില കുതിച്ചുയർന്നു.