വാഹനലോകം

ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ജനുവരി 1 മുതല്‍ എഞ്ചിന്‍ വലിപ്പം നോക്കാതെ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

ഡല്‍ഹി: 2026 ജനുവരി 1 മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും എഞ്ചിന്‍ വലിപ്പം നോക്കാതെ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം.റോഡ് അപകടങ്ങളും മരണവും കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്.

ഇപ്പോള്‍ നിലവില്‍, 125 സിസി-യ്ക്ക് മുകളിലുള്ള ഇരു ചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് എബിഎസ് നിര്‍ബന്ധം. അതുകൊണ്ടു തന്നെ ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല.

ഡ്രൈവര്‍ അപ്രതീക്ഷിതമായി ശക്തമായി ബ്രേക്ക് അമര്‍ത്തുമ്ബോള്‍ ചക്രങ്ങള്‍ ലോക്ക് ആവുന്നത് തടയുകയും, വാഹനം നിയന്ത്രണം നഷ്ടപ്പെടാതെ ഡ്രൈവര്‍ക്ക് നിയന്ത്രണം നിലനിര്‍ത്താന്‍ സഹായിക്കുകയുമാണ് എബിസ് ഉപയോഗിക്കുന്നതിലൂടെ സാധ്യമാകുന്നത്