വിദ്യക്ക് ജാമ്യം

കാസർകോട്: വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്ന കേസിൽ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ വീണ്ടും അറസ്റ്റിലായി. കരിന്തളം ഗവ.കോളേജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ നീലേശ്വരം പോലീസാണ് വിദ്യയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.കോടതിയിൽ ഹാജരാക്കിയ വിദ്യക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. ഈ മാസം 30ന് ഹാജരാകണം എന്ന് നിർദേശിച്ചുകൊണ്ടാണ് ഹൊസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചത്

അട്ടപ്പാടി കോളേജിൽ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസിൽ നേരത്തെ അഗളി പോലീസ് അറസ്റ്റ് ചെയത വിദ്യക്ക് ജാമ്യം ലഭിച്ചിരുന്നു. ശനിയാഴ്ചയാണ് മണ്ണാർക്കാട് കോടതി ഉപധികളോടെ ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് നീലേശ്വരം പോലീസ് വിദ്യയെ അറസ്റ്റ് ചെയ്തത്.