Latestദേശീയം

ടിവികെ മേധാവി വിജയ്‌യുടെ ചെന്നൈയിലെ വസതിക്ക് ബോംബ് ഭീഷണി

ടിവികെ നേതാവുമായ വിജയിയുടെ വീടിനു നേരെ ബോംബ് ഭീഷണി. കരൂര്‍ അപകടം നടന്ന് ആ‍ഴ്ചകള്‍ പിന്നിടുമ്ബോ‍ഴാണ് ചെന്നൈ നീലങ്കരയില്‍ സ്ഥിതിചെയ്യുന്ന വിജയ്‌യുടെ വീടിനു നേരെ ബോംബ് ഭീഷണിയുണ്ടായത്.പിന്നാലെ ബോംബ് സ്‌ക്വാഡും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ബോംബ് പോലുള്ള യാതൊരു സ്‌ഫോടകവസ്തുവും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.

സെപ്റ്റംബർ 27-ന് വിജയ് നേതൃത്വം നല്‍കിയ കരൂർ റാലിയില്‍ ഉണ്ടായ തിരക്കിനിടയില്‍ 41 പേർ കൊല്ലപ്പെടുകയും നിരവധി ആളുക‍ള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് വിജയ്ക്കുനേരെ വിമർശനങ്ങളും ഭീഷണിയും നേരിടാൻ ഇടയായത്.