Latestദേശീയം

വിവാഹ മോചനത്തിനായുള്ള ഹർജിക്ക് പിന്നാലെ പുതിയ ഹർജിയുമായി വിജയ്‍യുടെ ഭാര്യ

വിവാഹ മോചനത്തിനായുള്ള ഹർജിക്ക് പിന്നാലെ പുതിയ ഹർജിയുമായി നടനും ടിവികെ അധ്യക്ഷനുമായ വിജയ്‍യുടെ ഭാര്യ സംഗീത.ഹർജിയില്‍ തീരുമാനം ആകും വരെ നീലാങ്കരയിലെ വീട്ടില്‍ താമസിക്കാൻ അനുവദിക്കണമെന്നാണ് പുതിയ ഹർജിയിലെ ആവശ്യം. യുകെയില്‍ ജീവിച്ചിരുന്ന തനിക്ക്‌ ചെന്നൈയില്‍ വീടില്ല. ഭാര്യയുടെയും അമ്മയുടെയും എല്ലാ കടമകളും നിർവഹിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ വീട്ടില്‍ തുടരാൻ വിജയ് അനുവദിക്കുന്നില്ല എന്നും സംഗീത ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. അല്ലെങ്കില്‍ വിജയ്‍യുടെ നിലയ്ക്കനുസരിച്ചുള്ള മറ്റൊരു വീട് ക്രമീകരിച്ച്‌ നല്‍കണം. കോടികള്‍ സമ്പാദ്യം ഉള്ള വിജയ് തനിക്കും മക്കള്‍ക്കും ന്യായമായി അർഹിക്കുന്നത് നല്‍കണം എന്നും സംഗീത ഹർജിയില്‍ ആവശ്യപ്പെടുന്നു