ഒരേ വില്ലേജില്‍ 3 വര്‍ഷം പിന്നിട്ട അസിസ്റ്റന്റുമാരെ മാറ്റാന്‍ ഉത്തരവ്

മൂന്നു വര്‍ഷമായി ഒരേ വില്ലേജ് ഓഫിസില്‍ ജോലി ചെയ്യുന്ന വില്ലേജ് അസിസ്റ്റന്റുമാരെയും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരെയും മാറ്റാൻ ജില്ലാ കലക്ടര്‍മാര്‍ക്ക് ലാൻഡ് റവന്യു കമ്മിഷണര്‍ രേഖാമൂലം നിര്‍ദേശം നല്‍കി.

പാലക്കാട്ട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി.സുരേഷ് കുമാറിനെ കൈക്കൂലി കേസില്‍ വിജിലൻസ് അറസ്റ്റ് ചെയ്യുകയും ഒരു കോടിയില്‍പരം രൂപയുടെ പണവും നിക്ഷേപവും കണ്ടെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിര്‍‍ദേശം.

റവന്യു വകുപ്പിലെ അഴിമതികള്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാൻ ഒരാഴ്ചയ്ക്കുളളില്‍ ടോള്‍ഫ്രീ നമ്പർ നിലവില്‍ വരും. എല്ലാ റവന്യു ഓഫിസുകളിലും ഇതു പ്രദര്‍ശിപ്പിക്കും.