നടന്‍ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നല്‍കിയ പരാതി ഒത്തുതീർപ്പിലേക്ക്

നടന്‍ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ നടി വിൻസി അലോഷ്യസ് നല്‍കിയ പരാതി ഒത്തുതീർപ്പിലേക്ക്. തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിൻസി ഐസിസിയെ അറിയിച്ചു.വിഷയത്തില്‍ ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചു.

ഇരുവരും ചർച്ചക്ക് ശേഷം കൈ കൊടുത്ത് പിരിഞ്ഞു. സിനിമയുമായി സഹകരിക്കുമെന്ന് ഷൈനും വിൻസിയും അറിയിച്ചു. ഐസിസി റിപ്പോർട്ട് ഉടൻ കൈമാറും.

അതിനിടെ, ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരി കേസില്‍ പൊലീസിന്‍റെ തുടർനടപടികള്‍ നീളും. തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഷൈനെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.

ലഹരി പരിശോധനാ ഫലം വരാൻ രണ്ടുമാസം കഴിയും. കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറെൻസിക് പരിശോധന ഫലവും വൈകുമെന്നാണ് വിവരം. എപ്പോള്‍ വിളിച്ചാലും ഹാജരാകാമെന്ന് ഷൈൻ അറിയിച്ചതിനാല്‍ തിടുക്കം കാണിക്കേണ്ട എന്നാണ് പൊലീസിന്‍റെ തീരുമാനം.