യൂറോപ്യൻ സന്ദർശനം; മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം ഇന്ന് പുറപ്പെടും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും ഇന്ന് രാത്രി യൂറോപ്യൻ സന്ദർശനത്തിനായി പുറപ്പെടും. ഈ മാസം 12 വരെ വിവിധ രാജ്യങ്ങൾ സന്ദർശിക്കും. ഡൽഹിയിൽ നിന്ന് ഫിൻലൻഡിലേക്കാണ് ആദ്യ യാത്ര.
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ചീഫ് സെക്രട്ടറിയും അദ്ദേഹത്തോടൊപ്പമുണ്ട്. നോർവേ സന്ദർശന വേളയിൽ മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹ്മാൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടാകും. യുകെ സന്ദർശന വേളയിൽ ആരോഗ്യമന്ത്രി വീണാ ജോർജും മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുണ്ടാകും.
സന്ദർശനത്തിൽ വീഡിയോ കവറേജ് ഉണ്ടായിരിക്കും. ഇതിനായി ഇന്ത്യൻ എംബസി മുഖേന 7 ലക്ഷം രൂപ ചെലവിട്ട് വീഡിയോ ക്യാമറ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.