വിഎസിനു പിന്നാലെ സഹോദരിയും മടങ്ങി
വി.എസ്. അച്യുതാനന്ദന്‍റെ സഹോദരി പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് വെന്തലത്തറ വീട്ടില്‍ ആഴിക്കുട്ടി (95) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമജീവിതത്തിലായിരുന്ന ഇവര്‍ ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്.
ഓര്‍മ നഷ്ടപ്പെട്ട് അവശതയിലായിരുന്ന ഇവര്‍ വിഎസിന്‍റെ വേര്‍പാട് അറിഞ്ഞിരുന്നില്ല. ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍. മക്കള്‍: തങ്കമണി, പരേതയായ സുശീല. മരുമക്കള്‍: പരമേശ്വരന്‍, വിശ്വംഭരന്‍. സംസ്‌കാരം വീട്ടുവളപ്പില്‍ നടത്തി.
