തിരുവനന്തപുരത്ത് വി എസിന്റെ ഓര്‍മയ്ക്കായി ‘വി എസ് സെന്റര്‍’; 20 കോടി രൂപ
തിരുവനന്തപുരം: സി പി ഐ എമ്മിന്റെ സമര ൻ വി എസ് അച്യുതാനന്ദന്റെ ഓർമയ്ക്കായി ‘വി എസ് സെന്റർ’ പണിക്കഴപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി ബജറ്റില്‍
20 കോടി രൂപ മാറ്റി വച്ചു. കെ എൻ ബാലഗോപാല്‍ ആണ് ബജറ്റ് അവതരണത്തില്‍ ഇക്കാര്യം അറിയിച്ചത്.കട്ടപ്പന മുതല്‍ തേനി വരെ തുരങ്കപാത പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. കട്ടപ്പന മുതല്‍ തേനി വരെയുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് തുരങ്ക പാത നിർമ്മിക്കാനാണ് ആലോചിക്കുന്നത്.ഇതിന്റെ സാധ്യത പഠനം നടത്തുന്നതിനായി ബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു.
തുരങ്കപാത വരുന്നതോടുകൂടി 20 കിലോമീറ്റർ യാത്ര ലാഭിക്കാൻ സാധിക്കും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 79.03 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി അറിയിച്ചു
