വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ആവർത്തിച്ച് മുഖ്യമന്ത്രി
വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റന്നാൾ പ്രധാനമന്ത്രി ദുരന്തഭൂമി സന്ദർശിക്കുന്നതോടെ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മറ്റന്നാൾ ദുരന്തഭൂമി സന്ദർശിക്കുന്നത് പ്രതീക്ഷയോടെയാണ് കേരളം കാണുന്നത്. പ്രധാനമന്ത്രി നേരിട്ട് കാര്യങ്ങൾ മനസ്സിലാക്കുകയും, അനുകൂല തീരുമാനം ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു