Latestകേരളം

പോലീസ് പരിശോധന, താമരശ്ശേരി ചുരത്തിന് മുകളില്‍നിന്ന് ചാടി യുവാവ്; തിരച്ചില്‍ തുടരുന്നു

വയനാട്: താമരശ്ശേരി ചുരത്തിന് മുകളില്‍ വൈത്തിരി പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കാറില്‍ എത്തിയ യുവാവ് ഓടി ഒൻപതാം വളവിന് മുകളില്‍നിന്നു താഴേക്ക് ചാടി.മലപ്പുറം സ്വദേശിയാണ് കാറിലുണ്ടായിരുന്നത്. ഈ കാറില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തി എന്നാണ് സൂചനകള്‍. പൊലീസ്, ഫയർഫോഴ്‌സ് അംഗങ്ങളും സന്നദ്ധ പ്രവർത്തകരും ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് വിവരം.