Latestകേരളം

വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗൃഹനാഥന് ദാരുണാന്ത്യം; ഭാര്യക്കും മൂന്ന് മക്കള്‍ക്കും പരിക്ക്

വയനാട് എരുമത്തെരുവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു.കർണാടകയിലെ കുട്ട സ്വദേശി സജീർ (42) ആണ് മരിച്ചത് . പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

കാറിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയെയും മൂന്ന് മക്കളെയും ഗുരുതരമായ പൊള്ളലുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ആത്മഹത്യാ ശ്രമമെന്നാണ് സൂചന. സജീർ കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. എരുമത്തെരുവിലെ ഒരു വീട്ടിലേക്ക് ഇടിച്ചുകയറ്റിയ കാർ പിന്നീട് കത്തുകയായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാട്ടുകാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുന്നത്. ഇവരെത്തിയാണ് സജീറിനെയും ഭാര്യയേും പുറത്തിറക്കിയത്. സജീറിനെ രക്ഷിക്കാനായില്ല. അതിനിടെ രണ്ടു കുട്ടികളെ നാട്ടുകാർ രക്ഷിച്ചിരുന്നു