വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് വനം വകുപ്പിൻ്റെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്
കല്‍പ്പറ്റ :വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്.മാനന്തവാടി അമ്പുകുത്തിയില്‍ വനം വകുപ്പിൻ്റെ കൈവശമുള്ള 28 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്.പകരം വനവല്‍ക്കരണത്തിന് വേണ്ടി ബത്തേരി താലൂക്കില്‍ വനംവകുപ്പിന് ഭൂമി നല്‍കി. മെഡിക്കല്‍ കോളേജിൻ്റെ അക്കാദമിക്ക് ബ്ലോക്കും അനുബന്ധ സൗകര്യങ്ങളും പുതിയ ഭൂമിയില്‍ നിർമ്മിക്കും. വനംവകുപ്പിന്റെ കൈവശമുള്ള നിക്ഷിപ്തവനഭൂമി ഏറ്റെടുക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചത്.
