വീടിന്റെ ടെറസില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ദുരൂഹത
വയനാട്ടില്‍ നിർമ്മാണം നടക്കുന്ന വീടിന്റെ ടെറസില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.കമ്ബളക്കാട് ഒന്നാം മൈല്‍ റോഡിലാണ് സംഭവം.അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയാണെന്ന് സംശയിക്കുന്നത്.
കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ രണ്ടുകാലും വയർ ഉപയോഗിച്ച് ബന്ധിച്ച നിലയിലാണുള്ളത്. പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും ബാഗും മദ്യക്കുപ്പിയും സ്ഥലത്ത് നിന്ന് കണ്ടെടുത്തു.
കമ്ബളക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തും.
