Latestകേരളം

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ക്കുള്ള ധനസഹായം ‌വര്‍ധിപ്പിച്ച്‌ സര്‍ക്കാര്‍

വന്യജീവി ആക്രമണങ്ങളില്‍ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം സംസ്ഥാന സർക്കാർ 14 ലക്ഷം രൂപയായി വർധിപ്പിച്ചു.നിലവില്‍ ഇത് 10 ലക്ഷം രൂപയായിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്.

വന്യജീവി ആക്രമണങ്ങള്‍ വർധിക്കുന്ന പശ്ചാത്തലത്തില്‍ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. ഇതിന് പുറമെ, സംസ്ഥാനത്തിന്റെ സിനിമാ നയത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.