സ്ത്രീസുരക്ഷാ പദ്ധതിക്ക് ഇന്ന് തുടക്കം: 10 ലക്ഷം പേരുടെ അക്കൗണ്ടുകളിലേക്ക് 1000 രൂപ വീതമെത്തും
സ്ത്രീസുരക്ഷാ പദ്ധതി’ക്ക് ഇന്ന് തുടക്കമാകും.സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കാത്ത, 35-നും 60-നും ഇടയില്‍ പ്രായമുള്ള 31.34 ലക്ഷം ഗുണഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം മലയിൻകീഴ് ശാന്തംമൂല മൈതാനത്ത് രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 10,58,752 ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 105.87 കോടി രൂപ നേരിട്ട് എത്തും. ആകെ ലഭിച്ച 15.88 ലക്ഷം അപേക്ഷകളില്‍ നിന്നാണ് ആദ്യഘട്ട പട്ടിക തയ്യാറാക്കിയത്.
ഇതിനോടൊപ്പം തന്നെ യുവാക്കള്‍ക്കായി പ്രഖ്യാപിച്ച ‘കണക്‌ട് ടു വർക്ക്’ സ്കോളർഷിപ്പിന്റെ ആദ്യഘട്ടം ഇതിനോടകം പൂർത്തിയായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.നിർധനരായ സ്ത്രീകള്‍ക്കും ട്രാൻസ്‌ജെൻഡർ സ്ത്രീകള്‍ക്കും പ്രതിമാസം 1000 രൂപ ധനസഹായം ലഭിക്കുന്ന പദ്ധതിയാണ്
