രാഷ്ട്രപതി ഒപ്പ് വെച്ചു ; വനിത സംവരണ ബിൽ യാഥാ‍ര്‍ത്ഥ്യമായി

ദില്ലി : കേന്ദ്ര സർക്കാരിന്റെ വനിത സംവരണ ബില്ലിൽ രാഷ്ട്രപതി ഒപ്പ് വെച്ചു. വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും. ബില്ലിൽ ഉപരാഷ്ട്രപതി ഒപ്പ് വെച്ചിരുന്നു. തുടർന്നാണ് രാഷ്ട്രപതിക്ക് കൈമാറിയത്. നേരത്തെ നീണ്ട ചർച്ചകൾക്കു ശേഷം ലോക്സഭയും രാജ്യസഭയും ബിൽ പാസാക്കിയിരുന്നു. രാജ്യസഭയിൽ 215 പേർ ബില്ലിലെ അനുകൂലിച്ചിരുന്നു. ആരും എതിർത്തില്ല. അതിനു മുമ്പ് ലോക്സഭയിലും ബിൽ പാസായിരുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും മോ​ദി പറഞ്ഞു. ബിൽ പാസായ ശേഷം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് മോദി നന്ദി അറിയിച്ചിരുന്നു