എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ അനുശോചിച്ച് മോദി ഉൾപ്പെടെയുള്ള ലോക നേതാക്കൾ
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ ലോകനേതാക്കൾ അനുശോചിച്ചു. ബ്രിട്ടനും അവിടുത്തെ ജനങ്ങൾക്കും പ്രചോദനാത്മകമായ നേതൃത്വം നൽകാൻ രാജ്ഞിക്ക് കഴിഞ്ഞുവെന്നും അവരുടെ വിയോഗത്തിൽ ദുഃഖമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. 2015 ലും 2018 ലും യുകെ സന്ദർശന വേളയിൽ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും മോദി ട്വീറ്റ് ചെയ്തു. രാജ്ഞിയുടെ സൗഹൃദവും കാരുണ്യവും ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുടെ ചിന്തകളും പ്രാർത്ഥനകളും ബ്രിട്ടനിലെ ജനങ്ങളോടൊപ്പമായിരിക്കുമെന്ന് ബൈഡൻ പറഞ്ഞു. എലിസബത്ത് രാജ്ഞി ഒരു കാലഘട്ടത്തെ നിർവചിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബഹുമാന സൂചകമായി പതാക താഴ്ത്തി കെട്ടാനും അദ്ദേഹം ഉത്തരവിട്ടു.
എലിസബത്ത് തന്‍റെ പദവിയോട് നീതി പുലർത്തിയെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. ദയ നിറഞ്ഞ ഹൃദയത്തിന്റെ ഉടമയെന്ന് ഫ്രഞ്ച്കോൺവെൽത്ത് രാജ്യങ്ങൾക്കുമായി സമാനതകളില്ലാത്ത സേവനം അർപ്പിച്ചെന്ന് ഫ്രാൻസിസ് മാർപാപ്പ അനുശോചിച്ചു.