ഇക്കൊല്ലത്തെ ക്രിസ്‌മസ് പരീക്ഷാ തീയതികള്‍ മാറ്റും; രണ്ട് ഘട്ടങ്ങളായി നടത്തിയേക്കും, തീരുമാനം ഉടൻ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ക്രിസ്‌മസ് പരീക്ഷാ തീയതികളില്‍ മാറ്റം വരുത്തും.ക്രിസ്‌മസ് അവധിക്ക് മുമ്ബും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷകള്‍ നടത്താനാണ് സാദ്ധ്യത. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിലാകും അന്തിമ തീരുമാനം ഉണ്ടാവുക.
2025 – 26 വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് രണ്ടാംപാദ വാർഷിക പരീക്ഷകള്‍ നടത്താനിരുന്നത്. എന്നാല്‍, ഡിസംബർ ഒമ്ബത്, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബർ 13നാണ് വോട്ടെണ്ണല്‍. അതിനാല്‍ ക്രിസ്‌മസ് അവധിക്ക് മുമ്ബും ശേഷവും രണ്ട് ഘട്ടങ്ങളിലായി പരീക്ഷ നടത്താനാണ് ഇപ്പോഴത്തെ ആലോചന.
