ക്രിസ്മസ് അവധിയില്‍ മാറ്റം വരുത്തി; കേരളത്തില്‍ ഇത്തവണ അവധി 12 ദിവസം
തിരുവനന്തപുരം:ക്രിസ്തുമസ് അവധി പുനക്രമീകരിച്ചു. സ്‌കൂള്‍ അടയ്‌ക്കുന്നത് ഒരു ദിവസം നീട്ടി.ഡിസംബര് 15ന് ആരംഭിക്കുന്ന ക്രിസ്മസ് പരീക്ഷകള് 23ന് അവസാനിക്കും. ഡിസംബർ 24ന് സ്കൂള്‍ അടയ്ക്കും. തുടർന്ന് ഡിസംബര് 24 മുതല് ജനുവരി 05 വരെയാണ് അവധി. ഇതോടെ സാധാരണയായി 10 ദിവസം ലഭിക്കുന്ന ക്രിസ്മസ് അവധി 12 ദിവസമാകും.
ഇതുസംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇക്കൊല്ലം ഡിസംബറില്‍ മാസത്തിന്റെ പകുതി ദിനങ്ങളില് മാത്രമേ വിദ്യാർഥികള്‍ക്ക് പ്രവർത്തി ദിവസമുണ്ടായിരുന്നുള്ളൂ. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു അവധി ദിവസങ്ങളില്‍ വൻ വർധനവുണ്ടായത്.
