യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരം
ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാരം.ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പുരസ്‌കാരം സമ്മാനിക്കും.
2021, 2022, 2023 വര്‍ഷത്തെ ഭാരതിയാര്‍, കലൈമാമണി പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. പ്രൊഫസര്‍ മുരുകേശ പാണ്ഡ്യന്‍ ഭാരിയാര്‍ അവാര്‍ഡിന് അര്‍ഹനായി. മുത്തക്കണ്ണമ്മാളിനെ ബാലസരസ്വതി അവാര്‍ഡ് നല്‍കി ആദരിക്കും.
അഭിനേതാക്കളായ എസ്.ജെ. സൂര്യ, സായ് പല്ലവി, സംവിധായകന്‍ ലിങ്കുസ്വാമി, കലാസംവിധായകന്‍ എം. ജയകുമാര്‍, സംഘട്ടനസംവിധായകന്‍ സൂപ്പര്‍ സുബ്ബരായരന്‍ എന്നിവര്‍ക്കാണ് 2021-ലെ കലൈമാമണി പുരസ്‌കാരം.
അഭിനേതാക്കളായ വിക്രം പ്രഭു, ജയ വി.സി. ഗുഹനാഥന്‍, ഗാനരചയിതാവ് വിവേക, പിആര്‍ഒ ഡയമണ്ട് ബാബു, നിശ്ചലഛായാഗ്രാഹകന്‍ ലക്ഷ്മികാന്തന്‍ എന്നിവര്‍ക്കാണ് 2022-ലെ പുരസ്‌കാരം. അഭിനേതക്കളായ കെ. മണികണ്ഠന്‍, ജോര്‍ജ് മാര്യന്‍, സംഗീതസംവിധായകന്‍ അനിരുധ് രവിചന്ദര്‍, ഗായിക ശ്വേതാ മോഹന്‍, നൃത്തസംവിധായകന്‍ സാന്‍ഡി, പിആര്‍ഒ നിഖില്‍ മുരുകന്‍ എന്നിവര്‍ 2023-ലെ കലൈമാണി പുരസ്‌കാരത്തിന് അര്‍ഹരായി.
