പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ സമാധാനം കൊണ്ടുവരുമെന്നുമ ലോകത്തെ ഒന്നിപ്പിക്കുമെന്നും യോഗ ദിനാചരണം ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന യോഗാ സംഗമത്തിലാണ് മോദി പങ്കെടുക്കുന്നത്. യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രമേയം.സംഘർഷം വർധിക്കുന്ന ലോകത്ത് യോഗയ്ക്ക് സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യോഗ കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിൻ്റെ ഭാഗമായി മാറി. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. വിശാഖപട്ടണത്ത് മികച്ച രീതിയിൽ യോഗ സംഗമം സംഘടിപ്പിച്ച ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെയും മന്ത്രി നര ലോകേഷിനെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. തുടർച്ചയായി പതിനൊന്നാം തവണയാണ് യോഗയിലൂടെ ലോകം ഒന്നിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.
