ജോലി നോക്കുന്ന വീട്ടിലെ വീട്ടുടമയുടെ കുടിവെള്ള കപ്പില്‍ മൂത്രമൊഴിച്ച് വീട്ടുജോലിക്കാരി
ജോലി നോക്കുന്ന വീട്ടിലെ വീട്ടുടമയുടെ കുടിവെള്ള കപ്പില്‍ മൂത്രമൊഴിച്ച് വീട്ടുജോലിക്കാരി. ഉത്തർപ്രദേശിലെ ബിജ്‌നോറിലാണ് അസ്വസ്ഥതയുളവാക്കുന്ന സംഭവം.സംശയം തോന്നിയ വീട്ടുടമ അടുക്കളയില്‍ വച്ചിരുന്ന മൊബൈല്‍ ക്യാമറ പരിശോധിച്ചപ്പോഴാണ് ഇങ്ങനെ കണ്ടത്. പാത്രങ്ങള്‍ വൃത്തിയാക്കുന്നതു പോലെ നടിച്ച് യുവതി കപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെ വ്യാപകമായ സൈബർ ആക്രമണമാണ് യുവതിക്ക് നേരെ ഉയർന്നത്. പത്തു വർഷമായി ഇവർ ബിസിനസുകാരന്റെ വീട്ടില്‍ ജോലി ചെയ്ത് വരികയായിരുന്നു . അടുത്തിടെ യുവതിയുടെ പെരുമാറ്റത്തില്‍ ചില സംശയം തോന്നിയ വീട്ടുകാർ ഇവരെ നിരീക്ഷിക്കാൻ മൊബൈല്‍ ക്യാമറ അടുക്കളയില്‍ സ്ഥാപിച്ചപ്പോഴാണ് കള്ളിവെളിച്ചത്തായത്.
