ഓണ്‍ലൈൻ ബെറ്റിങ് ആപ്പ് കേസ് : ക്രിക്കറ്റ് താരം യുവരാജ് സിംഗ് EDക്ക് മുന്നില്‍ ഹാജരായി
ഓണ്‍ലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുമ്ബാകെ ചോദ്യം ചെയ്യലിനായി ഹാജരായി.
ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്ന, ശിഖർ ധവാൻ, റോബിൻ ഉത്തപ്പ എന്നിവരെ നേരത്തെ ഇതേ കേസില്‍ ഇ.ഡി ചോദ്യം ചെയ്തിരുന്നു. നിയമവിരുദ്ധ വാതുവെപ്പ് ബന്ധങ്ങള്‍ ആരോപിച്ച് ഓണ്‍ലൈൻ ആപ്പായ 1xBet-നെ കുറിച്ച് ഇ.ഡി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.
വാതുവെപ്പ് ശൃംഖലയുമായി ക്രിക്കറ്റ് താരങ്ങള്‍ക്ക് ഉണ്ടായിരുന്നേക്കാവുന്ന എല്ലാ സാമ്ബത്തിക അല്ലെങ്കില്‍ സാമ്ബത്തികേതര ബന്ധങ്ങളും ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കും.
