Latestകേരളം

സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവ ഡെലിവറി ഫീസ് കൂട്ടുന്നു

സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവ ഡെലിവറി ഫീസ് കൂട്ടുന്നു.സ്വിഗ്ഗി തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകളുടെ സര്‍വീസ് ചാര്‍ജ് കൂടുന്നു. സെപ്റ്റംബർ 22 മുതല്‍ ഡെലിവറി ചാർജുകളില്‍ 18 ശതമാനം ജിഎസ്ടി ചുമത്തുന്നതിനാലാണ് നിരക്കില്‍ വര്‍ധന ഉണ്ടാകുക.തിരഞ്ഞെടുത്ത വിപണികളില്‍ സ്വിഗ്ഗി ഇതിനോടകം പ്ലാറ്റ്‌ഫോം ഫീസ് ജിഎസ്ടി ഉള്‍പ്പെടെ 15 രൂപയായി ഉയർത്തിയിട്ടുണ്ട്. സൊമാറ്റോ അവരുടെ പ്ലാറ്റ്‌ഫോം ഫീസ് 12.50 രൂപയായി (ജിഎസ്ടി കൂടാതെ) ഉയർത്തി. അതേസമയം, മൂന്നാമത്തെ വലിയ ഭക്ഷ്യ വിതരണ കമ്ബനിയായ മാജിക്പിനും (Magicpin) പ്ലാറ്റ്‌ഫോം ഫീസ് ഓർഡറിന് 10 രൂപയായി പരിഷ്കരിച്ചു.ഉത്സവ സീസണിന് മുന്നോടിയായി ഈ കമ്ബനികള്‍ അടുത്തിടെ പ്ലാറ്റ്‌ഫോം ഫീസ് ഏർപ്പെടുത്തിയതിന് പുറമെയാണ് ഈ നിരക്ക് വര്‍ധന.