അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യത
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഏപ്രിൽ 6 ഓടെ തെക്കൻ ആൻഡാമാൻ കടലിലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മധ്യ-തെക്കൻ കേരളത്തിലാകും വേനൽ മഴ കൂടുതലായി ലഭിക്കുക. കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, കൊച്ചി മേഖലകളിൽ വൈകീട്ടോടെ കനത്ത മഴ അനുഭവപ്പെട്ടിരുന്നു.
അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ തെക്കൻ ആൻഡമാൻ കടലിലും, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ട് ഏപ്രിൽ 7ന് ഈ മേഖലയിലെ മത്സ്യബന്ധനം ഒഴിവാക്കണം.