എം സി ഖമറുദ്ദീൻ ആശുപത്രി വിട്ടു
കാസര്‍കോട് : കോടികളുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയായ ലീഗ് നേതാവ് എം സി ഖമറുദ്ദീനെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റി.
എം എല്‍ യുടെ ഹൃദ്രോഗത്തിന് അടിയന്തര ആന്‍ജിയോപ്ലാസ്റ്റി വേണ്ടെന്ന് ഹൃദ്രോഗ വിദഗ്ധന്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു തീരുമാനം. നിലവിലെ മരുന്ന് തുടര്‍ന്നാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു
ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ഇ സി ജി വ്യതിയാനത്തെ തുടര്‍ന്ന് അഞ്ച് ദിവസമായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന അദ്ദേഹത്തെ ഇന്നലെ രാത്രിയാണ് ജയിലിലേക്ക് മാറ്റിയത്.