ക്യാന്‍സര്‍ ബാധിച്ച്‌ ചികിത്സയിലായിരുന്ന തമിഴ് നടന്‍ തവസി അന്തരിച്ചു

മധുരൈ:ക്യാന്‍സര്‍ ബാധിച്ച്‌ ചികിത്സയിലായിരുന്ന തമിഴ് നടന്‍ തവസി അന്തരിച്ചു. മധുരൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. തമിഴ് സിനിമയില്‍ ഹാസ്യം,നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ ഏറെ ജനശ്രദ്ധനേടിയ നടനായിരുന്നു തവസി.

കിഴക്കുചീമയിലൈമുതല്‍ രജനീകാന്തിന്‍റെ അണ്ണാത്തെ എന്ന സിനിമയില്‍ വരെ 30 വര്‍ഷക്കാലമായി നിരവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചു

തവസിയുടെ ദയനീയസ്ഥിതി കണ്ട തിരുപ്പറന്‍കുന്‍ട്രം എംഎല്‍എയും, തവസി ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയുടെ ഉടമയുമായ ഡോ. പി ശരവണന്‍ ചികിത്സ സൗജന്യമായിരിക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നാലെ നടന്‍ രജനീകാന്തും ശിവകാര്‍ത്തിയേകനും ചികിത്സയ്ക്ക് ആവശ്യമായ സഹായം നല്‍കി.