ഓവർസിയർ ഒഴിവ്
എടക്കാട് ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗത്തിൽ ഒരു ഓവർസിയറെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2022 ജനുവരി ഒന്നിന് 18 നും 30 നും ഇടയിൽ. എസ് സി/എസ് ടി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ/വിദ്യാഭ്യാസ ബോർഡ് നത്തുന്ന മൂന്ന് വർഷത്തെ സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ കേരളത്തിലെ സർവകലാശാല അംഗീകരിച്ച സിവിൽ എഞ്ചിനീയറിങ്ങ് ബിരുദം. സർക്കാർ/തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ സേവന പരിചയമുള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജൂലൈ 20 ന് രാവിലെ 10.30 മണിക്ക് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് യോഗ്യതാ രേഖകൾ സഹിതം ഹാജരാവണം. ഫോൺ: 0497 2822496.