കാണാതായ പൊലീസുകാരനെ കണ്ടെത്തി
മലപ്പുറത്ത് കാണാതായ പൊലീസുകാരനെ കോഴിക്കാട് നിന്ന് കണ്ടെത്തി. അരീക്കോട് സ്പെഷ്യൽ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്പിലെ മുബാഷിറിനെയാണ് കണ്ടെത്തിയത്. ഇദ്ദേഹത്തെ മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
എം എസ് പി ബറ്റാലിയൻ അംഗമായ മുബാഷിറിനെ അരീക്കോട്ടെ ക്യാമ്പില്‍ നിന്ന് വെള്ളിയാഴ്ച്ച മുതലാണ് കാണാതായത്. ക്യാമ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് കത്ത് എഴുതി വെച്ചിട്ടാണ് എം എസ് പി ബറ്റാലിയൻ അംഗമായ മുബാഷിർ കടന്നുകളഞ്ഞത്. ഒരു പൊലീസുകാരന്റെ നിസഹായത എന്ന പേരിലുള്ള കത്തില്‍ ക്യാമ്പിലെ അസി. കമാൻഡര്‍ അജിത്കുമാറിനെതിരെയാണ് മുഖ്യമായും പരാതി ഉന്നയിച്ചിട്ടുള്ളത്