കേന്ദ്രത്തിന്റെ പുതിയ ഐ.ടി ചട്ടങ്ങള്‍ക്കെതിരെ വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയിൽ
കേന്ദ്രത്തിന്റെ പുതിയ ഐ.ടി ചട്ടങ്ങള്‍ക്കെതിരെ വാട്സാപ്പ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പുതിയ ചട്ടങ്ങള്‍ ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്നും സ്വകാര്യത സംരക്ഷിക്കാനുള്ള കമ്പനിയുടെ നയത്തെ മാറ്റാന്‍ നിര്‍ബന്ധിപ്പിക്കുന്നതാണ് കേന്ദ്ര നടപടിയെന്നും വാട്സാപ്പ് പറയുന്നു.
തെറ്റായ കാര്യം ചെയ്യുന്ന ഉപഭോക്താവിനെ തിരിച്ചറിയാന്‍ പുതിയ നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്നാണ് വാട്സാപ്പ് പറയുന്നത്. സന്ദേശങ്ങള്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതാണ് ഇത് പാലിക്കാന്‍ സാധിക്കാത്തത്. അതിനാല്‍ തന്നെ ഉത്ഭവ കേന്ദ്രം മാത്രമല്ല സന്ദേശം എത്തുന്നവരുടെ എന്‍ക്രിപ്ഷനേയും അത് ബാധിക്കുമെന്നാണ് വാട്സാപ്പ് പറയുന്നത്. കേന്ദ്രത്തിന്റെ പുതിയ നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലെ സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്നാണ് വാട്സാപ്പ് ഹര്‍ജിയില്‍ പറയുന്നത്.