രാജ്യത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 11,717 പേർക്ക്

ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 11,717 പേർക്കെന്ന് കേന്ദ്രസർക്കാർ കണക്കുകൾ. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ രോഗികൾ.

ഗുജറാത്തിൽ ഇതുവരെ 2,859 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയിൽ 2,770 പേർക്കും ആന്ധ്രാപ്രദേശിൽ 768 പേർക്കും ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മേയ് 25 രാവിലെ 9.36 വരെയുള്ള കണക്ക് അനുസരിച്ചാണിത്.

ഈ കണക്ക് പ്രകാരം കേരളത്തിൽ 36 ബ്ലാക്ക് ഫംഗസ് ബാധിതരാണുള്ളത്.