കേരളപ്പിറവി ദിനത്തിൽ ഡിവൈഎഫ്ഐ മാടായിക്കാവ് വള്ളിക്കെട്ട് ശുചീകരിച്ചു
കേരളപ്പിറവി ദിനത്തിൽ ഡിവൈഎഫ്ഐ മാടായിക്കാവ് വള്ളിക്കെട്ട് ശുചീകരിച്ചു. ഗ്രീൻ മാടായിപ്പാറ സേവ് മാടായി പാറ എന്ന മുദ്രാവാക്യമുയർത്തി രൂപീകരിച്ച മാടായിപ്പാറ സംരക്ഷണ സേനയുടെ നേതൃത്വത്തിൽ ആണ് ശുചീകരണ പ്രവർത്തനം നടത്തിയത്.

പി നാരായണൻകുട്ടി മാസ്റ്റർ , എം രാമചന്ദ്രൻ, കെ വി ബൈജു, ടി പി രാജേഷ്, കിരൺ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അനന്ദുരാജ്, അഭിനന്ദ്,അഖിൽ,ലയ എന്നിവർ നേതൃത്വം നൽകി