കൊവിഡ് ഭേദമായവര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ് വന്നുപോയവര്‍ക്ക് ഉണ്ടാകുന്ന തുടര്‍ രോഗങ്ങള്‍ തടയാനാണ് പുതിയ മാര്‍ഗ നിര്‍ദേശം.

ദില്ലി: കൊവിഡ് ഭേദമായവര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. യോഗയും മെഡിറ്റേഷനും ശീലമാക്കണം, പ്രതിരോധ ശേഷി കൂട്ടാനായി ആയുഷ് വകുപ്പ് നിര്‍ദേശിക്കുന്ന മരുന്നുകള്‍ കഴിക്കണം, പ്രഭാത – സായാഹ്ന നടത്തം ശീലമാക്കണം, തുടര്‍ പരിശോധനകള്‍ നടത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് മാര്‍ഗ നിര്‍ദേശം. കൊവിഡ് വന്നുപോയവര്‍ക്ക് ഉണ്ടാകുന്ന തുടര്‍ രോഗങ്ങള്‍ തടയാനാണ് പുതിയ മാര്‍ഗ നിര്‍ദേശം.

അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല്പത്തിയേഴ് ലക്ഷത്തിലേക്ക്. കഴിഞ്ഞ ദിവസം പ്രതിദിന വര്‍ധന തൊണ്ണൂറ്റിയേഴായിരത്തിന് മുകളിലെത്തിയിരുന്നു. രാജ്യത്തെ 60 ശതമാനം രോഗികളുമുള്ള അഞ്ച് സംസ്ഥാനങ്ങളിലും ഇന്നലെ ഉയര്‍ന്ന പ്രതിദിന വര്‍ധനയായിരുന്നു.

മഹാരാഷ്ട്രയില്‍ 22,084 പേര്‍ക്കും ആന്ധ്രയില്‍ 9901 പേര്‍ക്കും കര്‍ണാടകയില്‍ 9140 പേര്‍ക്കും തമിഴ്‌നാട്ടില്‍ 5495 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 6846 പേര്‍ക്കുമാണ് ഇന്ന് പുതിയതായി രോ?ഗം സ്ഥിരീകരിച്ചത്. ദില്ലിയിലും പ്രതിദിന വര്‍ധന പുതിയ ഉയരത്തിലെത്തി. 4321 പേരാണ് പുതിയതായി രോഗികളായത്. ഇദ്ദേഹത്തിന്റെ മകള്‍ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *