കൊവിഡ് വാക്സിനേഷന് 92 കേന്ദ്രങ്ങളില്‍
ജില്ലയില്‍ (ജൂണ്‍ 8) ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്ന്റ്മെന്റ് ലഭിച്ച 40-44 പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷനു വേണ്ടി 59 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 35 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും 24 കേന്ദ്രങ്ങളില്‍ കോവാക്സിനുമാണ് നല്‍കുക. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കേരള സര്‍ക്കാരാണ് വാക്സിന് ലഭ്യമാക്കുന്നത്.
45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള (1977 ന് മുന്‍പ് ജനിച്ചവര്‍) കൊവിഡ് വാക്സിനേഷനു വേണ്ടി 33 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. 10 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും 23 കേന്ദ്രങ്ങളില്‍ കോവാക്സിനുമാണ് നല്‍കുക. ഈ കേന്ദ്രങ്ങളില്‍ സ്പോട്ട് രജിസ്ട്രേഷന് മാത്രമായിരിക്കും ഉണ്ടാവുക. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കേന്ദ്ര സര്‍ക്കാരാണ് വാക്സിന് ലഭ്യമാക്കുന്നത്.