കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും.
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഐ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. എന്നാൽ, കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് കോടിയേരിയും കുടുംബവും.
യൂണീടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ യു.എ.ഇ. കോൺസുലേറ്റിലേക്കു വാങ്ങിനൽകിയ ഏഴ് ഐ ഫോണുകളിൽ ഏറ്റവും വിലയേറിയത് വിനോദിനിയാണ് ഉപയോഗിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്.